Wednesday, August 26, 2020
അന്നൊക്കെ അങ്ങിനെയായിരുന്
തറവാട്ടില്‍ ഓണക്കാലത്തൊന്നും പോയിട്ടില്ല. കുട്ടിക്കാലത്ത് കര്‍ക്കിടകത്തിലെ പൂജകള്‍ക്കാണ് പോയി താമസിച്ചത്. അന്ന് അവിടെ നിറയേ ആളുകളുള്ളകാലമാണ്. നാലുകെട്ടില്‍ അമ്മമ്മമാരും അവരുടെ മക്കളും. പടിപ്പുരമാളികയില്‍ വലിയമ്മാമയും കുടുംബവും. നിറയേ സമപ്രായക്കാരായ കുട്ടികള്‍. കുളത്തിലും തൊടിയിലും, മുറ്റത്ത് കൂമ്പന്‍ തൊപ്പികള്‍ പോലെ നിന്നിരുന്ന വൈക്കോല്‍ കൂനയിലും ഒക്കെകളിച്ചുനടന്നു. പത്തായപ്പുരമാളികയില്‍, തറവാടു സ്ഥാപിച്ചുവെന്ന് കരുതുന്ന കുഞ്ചുമുത്തശ്ശിക്കും പൂജയുണ്ട്. അപ്പവും അടയും എല്ലാം വച്ച് നിവേദ്യവും. തറവാട്ടിലെ പുരുഷപ്രജതന്നെവേണം പൂജിക്കാന്‍. സാളഗ്രാമം വച്ചാരാധിക്കുന്ന മഠത്തിലും പിന്നെ ധര്‍മ്മദൈവങ്ങള്‍ക്കും പാമ്പിന്‍കാവിലും ഒക്കെ പൂജകള്‍ തന്നെ. വിളക്കെണ്ണയുടേയും ചന്ദനത്തിരികളുടേയും തുളസിയിലകളുടേയും ഗന്ധമാണ് എവിടേയും. പായസത്തിന്റെ ശര്‍ക്കര ഉരുക്കുന്ന മണമാണ് അന്ന്
ആസ്വദിച്ചത്. തൊപ്പിക്കുടവച്ച് പാടവരമ്പത്തുകൂടി വരുന്ന ചങ്കുണ്ണി..മൊയ്തുപ്പ..മുറ്റം അടിച്ചുതെളിച്ചിരുന്ന കാളിത്തള്ള ഇവരൊക്കെ ഓര്‍മ്മയിലുണ്ട്. ശുദ്ധന്‍മാരായ നാട്ടിന്‍ പുറത്തുകാര്‍. അഞ്ചുരൂപ കൊടുത്താല്‍ അതെന്തിനാണെന്ന് തിരിച്ചു ചോദിക്കുന്നവര്‍!. ഒരു കര്‍ക്കിടകം കൂടി കഴിഞ്ഞു. തിരിച്ചുപോക്കുകളില്ലാത്ത ഒരു കാലം എന്നു തോന്നിപ്പോകുന്നു. കഴിഞ്ഞതൊക്കെ നല്ലകാലം എന്ന് അയവിറക്കാനില്ല. നു, അത്രമാത്രം.
Subscribe to:
Post Comments (Atom)
-
കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന് അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന് കു...
-
തീരെ വയ്യാതായി. ആശുപത്രിക്കിടക്കയില്‍, ഡോക്ടര്‍ ഇന്നോ നാളെയോ എന്ന ചിന്തയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. സംസാരിക്കാന്‍ വയ്യ. ശക്തമാ...
No comments:
Post a Comment