മേക്കാട്ടുമനയില്‍ നിന്നിറങ്ങുമ്പോള്‍ രാത്രി ഏഴര കഴിഞ്ഞു. ചുറ്റുവട്ടത്തു മുഴുവന്‍ കണ്ണുകള്‍ പായിച്ചു. ഇരുട്ടില്‍, മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഇല്ലപ്പറമ്പിലേക്കും പിന്നെ സ്വന്തം കാല്‍ചുവട്ടിലേയ്‌ക്കും...
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ വായിച്ച ഇല്ലത്തിന്റെ ചരിത്രം മുഴുക്കെ മനസ്സിലൂടെ പാഞ്ഞുപോയി. തൃശൂരിലെ പാലിയം തറവാട്ടിലേക്കു വേളികഴിച്ച നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിനെ(അപ്‌ഫന്‍) അടുത്തറിയാമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ സര്‍പ്പത്തിന്റേതുപോലെ തന്നെ തോന്നിച്ചിരുന്നു...!. അദ്ദേഹം മരിച്ചുപോയി.
മേക്കാട് പാമ്പുംമേക്കാടായതും...സര്‍പ്പാരാധനയുടെ അനുഭവങ്ങളും പങ്കുവച്ചു ഇപ്പോഴത്തെ അവകാശികള്‍. ജാതവേദന്‍ നമ്പൂതിരിപ്പാടുമായി ഒരു മണിക്കൂര്‍ ചിലവഴിക്കാമെന്നാണ് കരുതിയത്. സംസാരത്തിന്റെ രസത്തില്‍ മണിക്കൂര്‍ മൂന്നായി..!
പ്രകൃതിയെ ഇത്രയും സ്‌നേഹിച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു എന്നത് അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ.
ദേ...പാമ്പിച്ചി എന്നു അമ്മമ്മയും അമ്മയുമൊക്കെ പേടിപ്പിച്ചിരുന്നു, കുട്ടിക്കാലത്ത്..
പക്ഷെ, മേക്കാട്ടുമനക്കാര്‍ക്ക് പാമ്പുകള്‍ എന്നു കേട്ടാല്‍, കുടുംബത്തിലെ ഒരാള്‍ എന്ന ഫീലിംഗ്...
നമ്മള്‍ കുറേകൂടി കാര്യങ്ങള്‍ മനസ്സിലാക്കാനുണ്ടെന്ന് ഉറപ്പ്...
ഇവരൊക്കെ എത്ര സിമ്പിളാണ്..??.
ചിത്രം: ജാത വേദന്‍ നമ്പൂതിരിപ്പാട്(കിരണ്‍ ജി.ബി. എടുത്തത്)
No comments:
Post a Comment