ജ്യേഷ്‌ഠാനുജന്‍മാരായ വേലുവും ശങ്കരനും ചൂടിലാണ്.
വേലു: ശിഷ്ടകാലം പൃഷ്‌ഠോം ചൊറിഞ്ഞു കഴിഞ്ഞോ...
ശങ്കരന്‍: അല്ല, താന്‍ ഇപ്പന്തേ ചെയ്‌തോണ്ടിരിക്കണേ ആവോ പിന്നെ..?
വേലു: അതു നിന്റെ തന്തോട് ചോയിക്ക്..!
ശങ്കരന്‍: അതിനു ഇനി പരലോകം വരെ പോണ്ടെ പുന്നാരമോനേ..?
വാക്കു തര്‍ക്കം കൈയാങ്കളിയിലേയ്‌ക്കു നീങ്ങും മുമ്പെ എടപെട്ടളഞ്ഞു..
ഒരാള്‍ ജോലി കളഞ്ഞതും മറ്റേയാള്‍ ജോലിയില്‍ കടിച്ചു തൂങ്ങിയതുമാണ് കഥാ സന്ദര്‍ഭം..അയാള്‍ക്കു താത്‌പര്യമില്ലാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചതിനെ കുറിച്ചാണ് വിമര്‍ശം.
ഞാന്‍: അല്ലേയ്..നമുക്ക് വേറെ ജോലി നോക്കാലോ..?
വേലു: അദ്‌പ്പൊ എടുത്തു വച്ചേയ്‌ക്കാ..? ങക്കെന്താ മേനോങ്കുട്ട്യേ..?
ഇത്രയും കഴിഞ്ഞപ്പോള്‍ മേശവലിപ്പില്‍ ചില്ലറ എണ്ണിക്കൊണ്ടിരുന്ന ഉടമ രാവുണ്ണ്യാര് തലയുയര്‍ത്തി നോക്കി.
അല്ല..വേലുണ്ണ്യേ പൃഷ്‌ഠം ചൊറിഞ്ഞുകൊടുത്താ ജോലി സ്ഥിരാവും ച്ചാ..അനക്ക് അതവനെ അങ്ങട് പഠിപ്പിച്ചൂടെ..ഓന് അറിയാഞ്ഞിട്ടല്ലെ..!
അപ്പോള്‍ പഴംപൊരി കടിച്ചുപറിച്ചുകൊണ്ടിരുന്ന കുഞ്ഞാലി:
ഹെയ്..ന്റെ നായരെ എന്താ ങള് പറഞ്ഞ ആ വാക്ക്...പൃഷ്‌ഠോ?..കസ്റ്റം..! അയിന് മലയാളം ബാക്കില്ലേന്ന്..?
പെട്ടെന്ന് പക്ഷി പറന്നുപോയതുപോലെ ഒരനുഭവം ഉണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍ പകുതി ഒഴിഞ്ഞ രണ്ടു ചായഗ്ലാസ് മാത്രം കണ്ടു..വേലുവും ശങ്കരനും അപ്രത്യക്ഷരായിരിക്കുന്നു..!!
No comments:
Post a Comment