അടുത്തുവന്ന് ആകെയൊന്നു നോക്കും. പിന്നെ, ചുളിഞ്ഞ വിരലുകള്‍കൊണ്ടു തലയില്‍ കുറെ നേരം തടവും.. അതു മുഖംവഴി താഴേയ്‌ക്കിഴഞ്ഞ് നെഞ്ചിലെത്തും..നെഞ്ചില്‍ കുറേനേരം അമര്‍ത്തി തടവിയിട്ടു പറയും:
അപ്പൂന് പരോശാ...!!
ഞാനൊരുകാലത്തും ഒരു `ഗഡാഗഡിയ'നായിരുന്നില്ല.
എന്നാലും പറയും-
അപ്പൂന് പരോശാ..!
പിന്നെ ഉപദേശമാണ്. ശരീരം നോക്കണം...നേരാനേരത്ത് ആഹാരം..
ചോദിച്ചാല്‍ മാത്രം അവരുടെ പരവശതകള്‍ പറയും.
മൂന്നു മുത്തശ്ശിമാര്‍..
തറവാട്ടില്‍, വഴിപോക്കനെപ്പോലെ വല്ലപ്പോഴും കയറിച്ചെല്ലുമ്പോഴും ഇന്നലെ യെന്നതുപോലെ-
അവര്‍ എല്ലാം ഓര്‍ത്തുവയ്‌ക്കുന്നു.
നാലുകെട്ടില്‍ ഒതുങ്ങാതെ അവരുടെ സ്‌നേഹം എല്ലാവരുടേയും സൗഖ്യം അന്വേഷിച്ചുകൊണ്ടിരുന്നു, എപ്പോഴും.
കാലത്തിന്റെ അനിവാര്യത; അവരാരും ഇന്നില്ല.
തറവാട്ടുമുറ്റത്തെത്തുമ്പോള്‍, ഇപ്പോഴും മനസ്സിലിരുന്ന് ആരോ പറയും-
അപ്പൂന് പരോശാ..!!
No comments:
Post a Comment