വാവാ സുരേഷിനും സേവ്യര്‍ എല്‍ത്തുരുത്തിനും ഒക്കെ മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്...ഒരാള്‍..വേലായുധന
എന്തേ പെട്ടെന്നിങ്ങനെ തോന്നാന്‍? എന്നു ചോദിക്കരുത്..
വീട്ടിലെ പഴയ പത്രക്കട്ടിംഗുകളിലൊന്നില്‍
Velayudhan dies of snake bite
2000 മെയ് 4 വ്യാഴാഴ്‌ചത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ് പത്രത്തിലാണ് വാര്‍ത്ത...
ബുധനാഴ്‌ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ബേപ്പൂരില്‍ നിന്നു പിടികൂടിയ മൂര്‍ഖന് തീറ്റികൊടുക്കുന്നതിനിടെ, കുതറിച്ചാടി കാല്‍വണ്ണയില്‍ കടിക്കുകയായിരുന്നു. ഏപ്രില്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു..
എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു കെഎസ്‌ഇബിയില്‍ ജീവനക്കാരനായിരുന്ന തമലിപ്പറമ്പ വേലായുധന്‍ പാമ്പുവേലായുധനായി പ്രശസ്‌തിയിലേയ്‌ക്കു കുതിച്ചുയര്‍ന്നത്...വിഷപ്
നൂറിലേറെ വിഷപ്പാമ്പുകള്‍ക്കൊപ്പം 683 മണിക്കൂര്‍ ചിലവിട്ട് വേലായുധന്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. സ്‌റ്റേഡിയം ഗ്രൗണ്ടിലായിരുന്നു ഈ യജ്ഞം. ഒളവണ്ണയില്‍ താമസമാക്കിയ വേലായുധന്‍ വീട്ടില്‍ തന്നെ പാമ്പിന്‍ വിഷങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു...
മുമ്പു നിരവധി തവണ കടിയേറ്റിട്ടും രക്ഷപ്രാപിച്ച വേലായുധന്‍, ഇക്കുറി മരണത്തിനു കീഴടങ്ങി...വിഷം വൃക്കകളെ ബാധിച്ചു എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
ഞാന്‍ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ....മലമ്പാമ്പിന്റെ തല വായില്‍ വച്ച് കഴുത്തില്‍ ചുറ്റി അങ്ങിനെ ... ആ കുട്ടിക്കാല ഓര്‍മകളെ ഉണര്‍ത്തി ഈ എഴുത്ത് .. നന്ദി ..
ReplyDelete