സാഹിത്യ അക്കാദമിയുടെ മഞ്ഞപ്പെയിന്റടിച്ച ചുവരില്‍ ചാരി ആ കുട്ടി നിന്നു. ഒരു പുസ്തകത്തിനു ബുക്ക് ചെയ്തിട്ട് മാസങ്ങള്‍..
നട്ടുച്ചവെയിലേറ്റ് ചുവരിന് കൂടുതല്‍ മഞ്ഞനിറമായിരിക്കുന്നു..
പുസ്തകം ഇനിയും തയ്യാറായിട്ടില്ല; അക്കാദമിമുറ്റത്തെ വൃക്ഷത്തഴപ്പുകളില്‍ നിന്ന് ഒറ്റപ്പെട്ടകിളിയുടെ നേര്‍ത്ത സ്വരം..
അവന്റെ വരവും കാത്തുനില്‍പ്പും പലകുറി നീണ്ടു..
മഞ്ഞവെയിലില്‍ അവന്‍ സ്വപ്നങ്ങള്‍ കണ്ടു. അതില്‍ ചക്രവാളംവരെ പരന്ന പച്ചമേലാപ്പ്.. പക്ഷികളുടെ കിന്നാരം.. നീലച്ചആകാശത്ത് പഞ്ഞിക്കെട്ടുപോലെ മേഘ
ക്കൂണുകള്‍ എല്ലാം നിറഞ്ഞു.
ഒടുവില്‍, പുസ്തകം കിട്ടി- കേരളത്തിലെ പക്ഷികള്‍. പ്രീ-പബ്ലീക്കേഷന്‍ 45രൂപ. പിന്നെ പുസ്തകങ്ങളുടെ വരവായി..പുസ്തകങ്ങള്‍ നിറഞ്ഞു. നിരീക്ഷണക്കുറിപ്പുകളും..
കാലം കടന്നുപോയി. പക്ഷികള്‍ കുറഞ്ഞു..അല്ലെങ്കില്‍ ശ്രദ്ധകുറഞ്ഞു.. സ്വപ്‌നംകാണാനുള്ള സമയവും കുറഞ്ഞു..
ഒരു പുസ്തകം കൈയിലെടുത്തപ്പോള്‍, സ്വപ്‌നങ്ങള്‍ വീണ്ടും കടന്നുവരുന്നു.. അതില്‍ ഒരു കൗമാരക്കാരനുമുണ്ട്.. അക്കാദമിയുടെ മഞ്ഞച്ചുവര്‍ ചാരിനിന്ന് സ്വപ്‌നം കണ്ടിരുന്ന അതേ പയ്യന്‍..