ഉള്ളം കൈ ചൂടുണ്ടായിരുന്നു..മൃദുവുമായിരുന്നു.
ടെറര്‍ ഓഫ് വാര്‍ എന്ന പ്രശസ്ത യുദ്ധചിത്രത്തിന്റെ അവകാശി. ലോകം യുദ്ധഭീകരതയെന്തെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ ചിത്രം പകര്‍ത്തിയ നിക്ക് ഉട്ട് തൃശൂര്‍ പ്രസ് ക്ലബില്‍ വന്ന നിമിഷം. എഴുന്നേല്‍ക്കണോ എന്ന് ശങ്കിച്ച് എഴുന്നേറ്റുനിന്ന നിമിഷത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ആ കൈ നീണ്ടുവന്നു..
മിന്നുന്ന കാമറക്കണ്ണുകളിലൊന്നില്‍ ഈ ചിത്രവും. വീക്ഷണം പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ശാഞ്ച് ലാല്‍ പകര്‍ത്തി. ഒന്നും മിണ്ടാതെ, ഇന്‍ബോക്‌സില്‍ അയച്ചു തന്ന സ്‌നേഹം.ശാഞ്ച്‌ലാല്‍ നന്ദി.
ആരോടു പറയാന്‍... പുലിറ്റ്‌സര്‍ നേടിയ ഈ മനുഷ്യസ്‌നേഹി അടുത്തുകൂടി കടന്നുപോകുമെന്നും പുഞ്ചിരിയോടെ കൈനീട്ടുമെന്നും ഒരിക്കലും അറിഞ്ഞിരുന്നില്ല..കരുതിയിരുന്നില്ല. ചിലതൊക്കെ കാലം കരുതിവച്ചിരിക്കുന്നു. അത് ആ ഇടവഴിയുടെ അറ്റത്ത് ഉണ്ടായിരിക്കും, അറിഞ്ഞുകൂടാ..നടക്കുക...അത്രമാത്രം.
No comments:
Post a Comment