25 വയസ്സായി എന്നോര്ത്തുവച്ച് അനിയന്മാര് തന്ന സമ്മാനം, കാരണവസ്ഥാനത്തുള്ള സേതുവേട്ടന് കൈമാറി. പത്രപ്രവര്ത്തനരംഗത്ത് കാല്നൂറ്റാണ്ട് തികഞ്ഞ ഇന്നലെ തന്നെ വേണമെന്ന വാശിയായിരുന്നു. ആചാരോപചാരങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തിനോക്കി. സമ്മതിക്കാതെ പൂരപ്രേമികളായ അവര്. ചരിത്രം തുടിക്കുന്ന തെക്കേഗോപുരനടയില്, അവര് അരങ്ങൊരുക്കി. അവരുടെ നിഷ്‌കളങ്കതക്കു മുന്നില്, നമിക്കുന്നു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, കണ്വീനര് വിനോദ് കണ്ടേംകാവില്..ഇതിനൊക്കെ ചൂട്ടുപിടിച്ച പ്രിയചങ്ങാതി ശോഭാജി..
No comments:
Post a Comment