my life...my experience
Wednesday, February 10, 2021
Thursday, December 17, 2020
25 വയസ്സായി
25 വയസ്സായി എന്നോര്ത്തുവച്ച് അനിയന്മാര് തന്ന സമ്മാനം, കാരണവസ്ഥാനത്തുള്ള സേതുവേട്ടന് കൈമാറി. പത്രപ്രവര്ത്തനരംഗത്ത് കാല്നൂറ്റാണ്ട് തികഞ്ഞ ഇന്നലെ തന്നെ വേണമെന്ന വാശിയായിരുന്നു. ആചാരോപചാരങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തിനോക്കി. സമ്മതിക്കാതെ പൂരപ്രേമികളായ അവര്. ചരിത്രം തുടിക്കുന്ന തെക്കേഗോപുരനടയില്, അവര് അരങ്ങൊരുക്കി. അവരുടെ നിഷ്‌കളങ്കതക്കു മുന്നില്, നമിക്കുന്നു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, കണ്വീനര് വിനോദ് കണ്ടേംകാവില്..ഇതിനൊക്കെ ചൂട്ടുപിടിച്ച പ്രിയചങ്ങാതി ശോഭാജി..
അമ്മയെ എനിക്കു പണ്ടേ ഇഷ്ടമായിരുന്നല്ലോ.?
രാത്രി, ക്ഷേത്രത്തിനു താഴേക്കുപോകുന്ന റോഡിലൂടെ നടന്നു. പത്തുമണിയാവുന്നു. റോഡിലൊന്നും ആളുകളില്ല. ഏതാനും കടകള് ഇപ്പോഴും അടച്ചിട്ടില്ല. മഞ്ഞവെളിച്ചം റോഡില്വീണുകിടന്നു. ഇടത്തേക്കുള്ള വളവിലാണ് മഞ്ജുനാഥ അഡിഗയുടെ താമസം. സദനത്തിന്റെ മകന് കണ്ണന് പറഞ്ഞ ഉദ്ദേശ്യം വച്ച് നടന്നു. ഭാര്യ കൂടെയുള്ളതുകൊണ്ട്, അധികം ചുറ്റിത്തിരിയാന് വയ്യ. സര്വ്വയിടത്തും മൂകാംബികയുടെ അഭൗമചൈതന്യം നിലാവായി നിറഞ്ഞുകിടക്കുകയാണെന്നു തോന്നി.
അനുഭവങ്ങള്ക്കു മുന്നില്‍
വ്രതമില്ല. ഇരുമുടിയില്ല. കുറച്ചുകൊല്ലം മുമ്പെ ശബരിമലക്കുപോയത് ദീപാവലി നാളിലാണ്. ഒരു മുന്നക്‌സല് സുഹൃത്തും മറ്റൊരു സഖാവും ഒരു ശരിക്കുള്ള സ്വാമിയുമായിരുന്നു സഹയാത്രികര്. പമ്പയിലെത്തിയപ്പോള് രാത്രിയായിരുന്നു. അപ്പോള് തന്നെ കയറാമെന്ന് തീരുമാനിച്ചു. ദീപാവലിയായതിനാല് അന്യസംസ്ഥാനക്കാര് ആരുമില്ല. തിരക്കേയില്ല. പമ്പയില് മുങ്ങിത്തുവര്ത്തി ഭക്ഷണം കഴിച്ച് മലകയറി. ഇടവിട്ട് മഴ. ഷെഡുകളില് അഭയം പ്രാപിച്ചായിരുന്നു മലകയറ്റം. സന്നിധാനത്ത് എത്തുമ്പോള് 11 മണികഴിഞ്ഞിരുന്നു. നടയടച്ചു. നേരത്തേ പറഞ്ഞുവച്ച മാളികപ്പുറത്തെ പത്ര ഓഫീസിലെത്തി. ഒരു കെട്ടിടത്തില് നിരനിരയായാണ് പത്ര ഓഫീസുകള്. ഓഫീസില് വേറേയും ആളുകള്..വെളിച്ചമില്ല. അവര്ക്കൊപ്പം തറയില് പേപ്പര്വിരിച്ചു കിടന്നു. മലകയറിയ ക്ഷീണത്തില് മയങ്ങിപ്പോയി.
സ്വസ്തി.
മാഷ് മരിച്ചു എന്ന് വിശ്വസിക്കാതിരിക്കാനാണ് ഇഷ്ടം, ഇപ്പോഴും. പ്രിയ സുഹൃത്ത് ബൈജു മരണവാര്ത്ത അറിയിച്ചപ്പോള് ശൂന്യതയാണ് തോന്നിയത്. ബന്ധുത്വം മാത്രമായിരുന്നില്ലല്ലോ, മാഷ് നീട്ടിതന്ന അറിവിന്റെ കൈപിടിച്ചാണ് ധൈര്യമായി നടന്നത് നാളിത്രയും.
Wednesday, August 26, 2020
The world is a Bridge, pass over it, but build no houses upon it
അന്നൊക്കെ അങ്ങിനെയായിരുന്
Tuesday, June 30, 2020
Thursday, March 19, 2020
Thursday, February 20, 2020
ഒറ്റസ്‌നാപ്പിനു വേണ്ടി
Wednesday, February 12, 2020
ട്രാംവേ മ്യൂസിയം ഒരുങ്ങുന്നു.
-
കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന് അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന് കു...
-
തീരെ വയ്യാതായി. ആശുപത്രിക്കിടക്കയില്‍, ഡോക്ടര്‍ ഇന്നോ നാളെയോ എന്ന ചിന്തയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. സംസാരിക്കാന്‍ വയ്യ. ശക്തമാ...