സന്ധ്യാകാശത്തിന് ചുവപ്പല്ല, ചാരം പടരുമ്പോള്‍ പുറത്തിറങ്ങാത്തവര്‍ക്കും കേള്‍ക്കാം-ക്വാക്ക്..ക്വാക്ക്..!!.
സെപ്‌തംബറായി.
സന്ദര്‍ശകര്‍ എത്തുകയാണ്.
കാട്ടുവാത്തകള്‍ വരിവച്ചു പറക്കാന്‍ തുടങ്ങുന്നു. ട്രാഫിക് ബ്ലോക്കൊന്നുമില്ല. അഞ്ചോ ആറോ...ചിലപ്പോള്‍ കൂടുതല്‍..
മുമ്പില്‍ ഒന്ന്..പിറകെ ശരാകൃതിയില്‍ മറ്റുള്ളവ..
റിപ്പബ്ലിക് ഡേയ്‌ക്ക് സൈനികരുടെ കാല്‍വെയ്‌പ്പുപോലെ, ചിട്ടയില്‍..
ചന്ദ്രികപടരുന്ന ആകാശത്തേയ്‌ക്കു നോക്കി വെറുതെ ഇരിക്കുമ്പോഴാണ്, ആയിരമടിയെങ്കിലും മുകളില്‍ ഇവയുടെ പ്രയാണം..
അവരേയും എന്നെയും ബന്ധിപ്പിക്കുന്നത് ചെറിയ ശബ്ദവീചികളാണ്..!
എന്തോ ഓര്‍മ്മിപ്പിയ്‌ക്കുന്നു ഈ ശബ്ദം..
ബഹളം നിറഞ്ഞ നഗരത്തിനു മുകളിലൂടെ ഇവര്‍ നീങ്ങുന്നു..
പതിറ്റാണ്ടുകള്‍...ശതാബ്ദങ്ങള്‍...അതിലും കൂടുതല്‍...
അവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ തന്നെ തീര്‍ത്ഥാടനം നടത്തി..
ഇപ്പോഴും തുടരുന്നു...!!
ഒന്നും മനസ്സിലാകാതേ, കാലത്തിലെ ഒരു കണികയായി ഈസിചെയറില്‍ ഞാനും...!!
No comments:
Post a Comment