വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെല്ലുന്നത് ഭക്തിപാരവശ്യത്തിലല്ല.
കേന്ദ്രപുരാവസ്‌തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ചരിത്രപ്പഴമ അത്രയധികം അതിനുണ്ട്...
നാലു മഹാഗോപുരങ്ങളുണ്ട് ക്ഷേത്രത്തിന്. കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളിലൂടെയാണ് പ്രവേശനം.
ഇവിടെ കൂടുകൂട്ടിയിരുന്ന ഒരു പക്ഷിജാതി ഉണ്ടായിരുന്നു..
അമ്പലംചുറ്റി എന്നാണ് കേരളത്തിലെ പക്ഷിനിരീക്ഷകരുടെ പിതാമഹനായ ഇന്ദുചൂഡന്‍ ഇതിനെ വിളിച്ചത്.. House swift എന്നു പേര്‍.
ഇവയുടെ കൂടുകള്‍ നിറഞ്ഞിരുന്നു ഈ ഗോപുരങ്ങളുടെ മോന്തായത്തില്‍.
മണ്ണുകൊണ്ടുള്ള കൂടുകള്‍..
ഇതൊക്കെ ഇല്ലാതായിരിക്കുന്നു. മണ്ണ്, ഉമിനീരില്‍ കലര്‍ത്തി കപ്പുപോലെ മോന്തായത്തില്‍ ഒട്ടിച്ചാണ് ഇവ കൂടുണ്ടാക്കുക...
അന്തിമയങ്ങുമ്പോള്‍, ക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന ഇവയെ അമ്പലംചുറ്റി എന്നുവിളിച്ചതില്‍ തെറ്റുകാണാനാവില്ല.
സാധരണപക്ഷികളില്‍ നിന്നു വ്യത്യസ്ഥമായ കാലുകളാണ് ഇവയുടേത്. ഒരു കൊളുത്തുപോലെ..
മരക്കൊമ്പിലൊന്നും ഇരിക്കാനാവില്ല. കെട്ടിടങ്ങളുടെ മൂലകളില്‍ തൂങ്ങിക്കിടക്കാം...
കളിമണ്ണുരുട്ടിക്കൊണ്ടുവന്ന
വകുപ്പുകള്‍ വേറേയാണ് എന്നു നമുക്കു പറയാം-മനുഷ്യര്‍ക്ക്.
ദൈവം പോലും അതറിഞ്ഞിട്ടുണ്ടാവില്ല..!
പുരാവസ്‌തുക്കാര്‍ സമുച്ചയം സംരക്ഷിക്കുമ്പോള്‍, ഭംഗികൂട്ടുമ്പോള്‍ ഇവയെ ആട്ടിയോടിക്കണോ...
No comments:
Post a Comment