കൊടുങ്ങല്ലൂര്‍ ഭരണി...
ഒരുപാടുപേര്‍, തെറ്റായും ശരിയായും വ്യാഖ്യാനിച്ച കേസ്...
പത്രപ്രവര്‍ത്തകനായ ഞാന്‍ ഒരു സഞ്ചാരം നടത്തി...കൂടെ മറ്റൊരു ബാലുവും..
രണ്ടുവഴിക്കായിരുന്നു യാത്ര...
അവന്‍ എന്‍എച്ച് 17വഴി തൃശൂരില്‍ നിന്നു..
എന്റെ യാത്ര ഇരിങ്ങാലക്കുട ബ്യൂറോയില്‍ നിന്നും..വൈകീട്ട്..
തെറികേള്‍ക്കണമെങ്കില്‍, രേവതി സന്ധ്യയ്‌ക്ക് എത്തണം എന്നാണ് ശ്രുതി.
പിന്നെ കുറഞ്ഞുകുറഞ്ഞു വരും....ഭരണിനാളില്‍, ശരിക്കു തെറിയേ ഇല്ല!.
രേവതിനാളില്‍, നാലുമണിയാകുമ്പോഴേക്കു പുറപ്പെട്ടു.
ബസ്സില്‍ പകുതിയോളം കോമരങ്ങള്‍..ചെല്ലപ്പണിക്കത്തികള്‍...
താനാരോയുടെ ഈണം...മഞ്ഞളിന്റെ ഗന്ധം...വിയര്‍പ്പിന്റേയും മദ്യത്തിന്റേയും...!
കരൂപ്പടന്ന മുതല്‍ മറ്റുയാത്രക്കാര്‍ ആരുമില്ലാത്ത ബസ്സില്‍, പിന്‍സീറ്റില്‍ ഇരുന്ന ഞാന്‍ പതുക്കെ പാട്ടുപാടുന്ന കോമരസംഘങ്ങളുടെ സമീപത്തേയ്‌ക്ക്...
ഗതാഗതകുരുക്കില്‍ ബസ്സ് ദീര്‍ഘനേരം നിര്‍ത്തിയിടും...
അപ്പോഴെല്ലാം `ഭരണിപ്പാട്ട്' ബസ്സില്‍ നിറഞ്ഞു...
അടുത്തെത്തുമ്പോള്‍, പണിക്കത്തിയാണ് ഉറഞ്ഞുപാടുന്നത്..
കൂടെയുള്ള പുരുഷന്‍മാര്‍ ഏറ്റുപാടി, ലഹരിമൂപ്പിക്കുന്നു...!!.
ഞാന്‍ അവരുടെ അടുത്തിരുന്നു പറഞ്ഞു: `പോരാ...'
ഓരോ `പോരാ'യ്‌ക്കും ഗതിവേഗം കൂടി വന്നു പാട്ടിന്...
ബസ്സില്‍, ഞങ്ങള്‍ മാത്രം....
കേട്ടുകേള്‍പ്പിച്ച ഭരണിപ്പാട്ട് ഒറ്റ ഇരുപ്പില്‍ പഠിച്ചു...
അശ്ലീലമായി ഒട്ടും തോന്നിയതുമില്ല..!!.
കാരണം, മനസ്സില്‍ ദിവസവും അതിലും പുളിച്ചതു പറയാറുണ്ട്...അതുകൊണ്ടുതന്നെ..!!
No comments:
Post a Comment