എഴുപത്താറു കൊല്ലത്തിലൊരിക്കല്‍ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വ കാഴ്‌ചകാണാന്‍, അന്ന് ഞങ്ങള്‍ കൗമാരക്കാര്‍ പുലര്‍ച്ചെ ഉണര്‍ന്നെണീറ്റ് പാലസ് സ്‌റ്റേഡിയത്തിലേക്കോടി. അവിടെ ശാസ്‌ത്രസാഹിത്യ പരിഷത്തുകാര്‍ രണ്ടു ടെലസ്കോപ്പുകളൊരുക്കിയിരിക
ഒടുവില്‍ ടെലസ്‌കോപ്പിന്റെ ഐപീസിലൂടെ ആകാശത്തേക്കു നോക്കി. തൊട്ടടുത്തു നിന്ന വൈജ്ഞാനികന്‍ ഓരോന്നായി വിവരിക്കുന്നു..
അതു ധനുരാശി.... യോദ്ധാവിന്റെ രൂപത്തില്‍ ഒരു നക്ഷത്രക്കൂട്ടം. അതു ചൊവ്വാഗ്രഹം...അതിനു ചുവപ്പുരാശി...
ഒടുവില്‍ വാല്‍നക്ഷത്രം എന്നു പറഞ്ഞ്, അല്‍പ്പം തിളക്കം കൂടിയ ഒരു നക്ഷത്രം കാട്ടിതന്നു..
അതിനു വാലില്ലായിരുന്നു..!
സംശയം ദൂരീകരിക്കാന്‍ വിശദീകരണം പിന്നാലെ വന്നു.: സൗരവാതത്തിന്റെ പ്രവര്‍ത്തനത്താല്‍ വാല്‍, നക്ഷത്രത്തിന്റെ പിന്നിലേക്കു മാറിപ്പോയിരിക്കുന്നു...ഈ തലമാത്രമേ ഈ വര്‍ഷം ഭൂമിയില്‍ കാണൂ...
എന്തായാലും കണ്ടു എന്ന് സ്വയം ബോധ്യപ്പെടുത്തി മടങ്ങി..
ഇനി 2062ല്‍.......
No comments:
Post a Comment