അന്നമനട കടത്തു കടന്നാല്‍, പതിനെട്ടാംപടിയുണ്ട്. പേരുകേട്ട് തെറ്റിദ്ധരിക്കണ്ട. കള്ളുഷാപ്പാണ്. രുചിയേറിയ ഭക്ഷണത്തിനു കേള്‍വികേട്ട ഷാപ്പ്. അന്ന് പാലം ഇല്ല. കടത്തു കടക്കുക തന്നെ. വഞ്ചിയില്‍ നാട്ടുകാര്‍ക്കൊപ്പം കയറുമ്പോള്‍, ബാലന്‍സ് നോക്കിയിരുന്നു. നീന്തല്‍ നല്ല പിടിപോര. നീണ്ട മുളങ്കമ്പു നാട്ടി വഞ്ചി നീങ്ങിത്തുടങ്ങി. പുഴയുടെ മുകളിലേക്കാണ് തുഴച്ചില്‍. വഞ്ചിയില്‍ തികച്ചും മൗനം. കയറുകള്‍ വലിഞ്ഞു മുറുകുന്ന കര്‍കര്‍...ശബ്ദം..പിന്നെ മുളങ്കമ്പ് വെള്ളത്തില്‍ ഊളിയിടുന്നതിന്റേയും. പുഴയുടെ നടുക്കെത്തിയപ്പോള്‍ മുകളിലേക്ക് തുഴഞ്ഞു കയറ്റം നിലച്ചു. പിന്നെ പുഴക്കോപ്പം താഴോട്ട്. കടത്തുകാരന്റെ കണക്ക് കറക്ട്. താഴോട്ടു അല്‍പ്പം ഒഴുകി, പതിനെട്ടാം പടിക്കു മുമ്പില്‍ അടുത്തു.....!. ഓര്‍ത്തത് അതല്ല, എത്ര ചവിട്ടിയിട്ടും കിട്ടുന്നില്ല എന്നു പറയുന്ന ബസ്സുകാരുടെ കാര്യമാണ്..!!. പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തതുകൊണ്ടാവും.. :p
Saturday, January 18, 2014
ക്ലച്ചെവിടേ...ബ്രേക്കെവിടേ..???

Subscribe to:
Post Comments (Atom)
-
കേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമന് അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചുവത്രെ. അവരില്‍ മൂന്ന് കു...
-
തീരെ വയ്യാതായി. ആശുപത്രിക്കിടക്കയില്‍, ഡോക്ടര്‍ ഇന്നോ നാളെയോ എന്ന ചിന്തയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. സംസാരിക്കാന്‍ വയ്യ. ശക്തമാ...
No comments:
Post a Comment